ടേക്ക് ഓഫിനിടെ വിമാനത്തിൽ പുക; ഡബ്ലിൻ എയർപോർട്ടിൽ അടിയന്തരാവസ്ഥ
ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ കോക്ക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച ഒരു സ്വകാര്യ വിമാനത്തിലാണ് പുക ഉയര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് മുന്‍കരുതലായാണ് എയര്‍പോര്‍ട്ടില്‍ പൂര്‍ണ്ണമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര രക്ഷാസേന സഹായത്തിനായി വിമാനത്തിനടുത്ത് എത്തുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും, വിമാനത്തില്‍ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തേയ്ക്ക് മാറ്റിയെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി (DAA) അറിയിച്ചു. സംഭവം നടക്കുന്ന സമയം ടേക്ക് ഓഫുകള്‍ … Read more