ഡബ്ലിനിലെ Eden Quay-യില്‍ ഉണ്ടായ ആക്രമണത്തില്‍ കൗമാരക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. Mater Misericordiae University Hospital-ല്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈവശമുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കാം:
Store Street Garda Station – (01) 666 8000
Garda Confidential Line – 1800 666 111