ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ ഇംഗ്ലീഷ് ടൂറിസ്റ്റിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ ഗാര്‍ഡയുടെ പിടിയില്‍. ശനിയാഴ്ച രാത്രി 11.15-ഓടെയാണ് ഇംഗ്ലീഷുകാരായ വിനോദസഞ്ചാരിയെ ടെംപിള്‍ ബാര്‍ പ്രദേശത്തുവച്ച് കുത്തേറ്റതിനെ തുടര്‍ന്ന് സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം അപകടനില തരണം ചെയ്തതായാണ് വിവരം.
സംഭവത്തില്‍ 20-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചിട്ടുണ്ട്.