ജീവനക്കാരുടെ എണ്ണം അപകടരമാംവിധത്തില്‍ കുറഞ്ഞതിനെ തുടര്‍ന്ന് Mayo University Hospital-ലെ ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിന്. Irish Nurses and Midwives Organisation (INMO)-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ Emergency Department A, Emergency Department B, Medical Assessment Unit, Escalation Team എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് സമരം വേണമോ എന്നതില്‍ വോട്ടെടുപ്പ് നടത്താന്‍ തയ്യാറായിരിക്കുന്നത്.
രോഗികളുടെ അനുപാതത്തിന് തുല്യമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കുന്നതില്‍ HSE പരാജയപ്പെട്ടുവെന്നും, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂടുതല്‍ പേരെ നിയമിക്കാന്‍ ഫണ്ട് ലഭ്യമാക്കണമെന്നും INMO ആവശ്യപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി നീണ്ട ശ്രമങ്ങള്‍ നടത്തിയിട്ടും ഫലമില്ലെന്ന് കണ്ടതോടെയാണ് സമര രംഗത്തേയ്ക്ക് ഇറങ്ങിയതെന്നും INMO നേതാക്കള്‍ വ്യക്തമാക്കി.
ജീവനക്കാരുടെ എണ്ണക്കുറവ് രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്നതിനാലാണ് സമരത്തെ കുറിച്ച് ആലോചിക്കുന്നതെന്നും, ഇക്കാര്യം മാനേജ്‌മെന്റ് ഗൗരവമായി പരിഗണിക്കുന്നില്ലെന്നും സംഘടന ആരോപിച്ചു. ആശുപത്രിയിലെ മാനേജ്‌മെന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് സമരത്തിന് കാരണമെന്നും സംഘടന അറിയിച്ചു.