ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകൾക്ക് പലിശ കുറച്ച് PTSB

ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി PTSB. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ കാലയളവുള്ള മോര്‍ട്ട്‌ഗേജുകള്‍ക്ക് 0.15% മുതല്‍ 0.20% വരെ പലിശനിരക്ക് കുറച്ചതായാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകള്‍ ഇന്നുമുതല്‍ നിലവില്‍ വന്നു.

Loan to Value (LTV) 80 ശതമാനത്തിനും, 90 ശതമാനത്തിനും ഇടയ്ക്കുള്ള മോര്‍ട്ട്‌ഗേജുകള്‍ക്ക് ഇളവ് ബാധകമാകും. Green mortgages, High-Value mortgages എന്നിവയും ഇതില്‍ പെടും. നിലവിലെ ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും PTSB അറിയിച്ചു. ഫസ്റ്റ് ടൈം ബയര്‍മാരെയാകും ഇത് കൂടുതല്‍ സഹായിക്കുക എന്നും ബാങ്കിന്റെ വക്താവ് പറഞ്ഞു.

Share this news

Leave a Reply