ബോർഡിങ് പാസുകൾ പൂർണ്ണമായും ഡിജിറ്റൽ ആക്കാൻ Ryanair

നവംബര്‍ 12 മുതല്‍ ബോര്‍ഡിങ് പാസുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേയ്ക്ക് മാറ്റുമെന്ന് Ryanair. ബോര്‍ഡിങ് പാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, പ്രിന്റ് ചെയ്യാനും ഇനി സാധിക്കില്ലെന്നും, പകരമായി myRyanair ആപ്പില്‍ നിന്നും ലഭിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡിങ് പാസ് ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യാമെന്നും ഐറിഷ് വിമാനക്കമ്പനി വ്യക്തമാക്കി.

Ryanair യാത്രക്കാരില്‍ 80% പേരും ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ ബോര്‍ഡിങ് പാസുകള്‍ ഉപയോഗിക്കുന്നവരാണ്. യാത്ര കൂടുതല്‍ എളുപ്പമാക്കുകയാണ് 100% ഡിജിറ്റല്‍വല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനി പറഞ്ഞു.

Share this news

Leave a Reply