കാറിൽ സ്ത്രീയെ തടഞ്ഞുവച്ചു; കെറിയിൽ ഒരാൾ അറസ്റ്റിൽ

കൗണ്ടി കെറിയിലെ Listowel-ല്‍ സ്ത്രീയെ കാറില്‍ തടഞ്ഞുവച്ചയാള്‍ അറസ്റ്റില്‍. പുലര്‍ച്ചെ 3.20-ഓടെ Clieveragh Road-ല്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ അറസ്റ്റിലായ ആള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ചുമത്തിയതായി ഗാര്‍ഡ അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കും 4 മണിക്കുമിടെ Listowel town centre – R552 Clieveragh Road പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്ന ആരെങ്കിലും ഇതിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കിലോ, സഞ്ചാരികളുടെ കാര്‍ ഡാഷ് ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഒരു white Audi A4 saloon കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗാര്‍ഡ തിരക്കുന്നത്.

ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയുമായി ബന്ധപ്പെടാം:
Listowel Garda Station on 068-50820
Garda Confidential Line on 1800 666 111

Share this news

Leave a Reply