Co Louth-ലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ദമ്പതികളെയും മകനെയും; പ്രതി മാനസികരോഗി എന്ന് ഗാർഡ

കൗണ്ടി ലൂവിലെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദമ്പതികളെയും മകനെയും. രാവിലെ 10 മണിയോടെയാണ് വിവരമറിഞ്ഞെത്തിയ ഗാര്‍ഡ, Tallanstown-ന് സമീപത്തുള്ള Drumgowna-ലെ ഒരു വീട്ടില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ടുപേര്‍ ദമ്പതികളായ Louise O’Connor, Mark O’Connor എന്നിവരും, മറ്റൊരാള്‍ ഇവരുടെ മകനായ Evan-ഉം ആണ്. കുടുംബം പ്രദേശവാസികൾക്ക് സുപരിചിതരാണ്.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചെറുപ്പക്കാരന്‍ ഇവരെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നിഗമനം. എന്നാല്‍ എല്ലാവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണോ എന്നതില്‍ വ്യക്തതയില്ല. തോക്ക് അല്ലാത്ത ചില ആയുധങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതിയായ ചെറുപ്പക്കാരന്‍ മാനസികരോഗമുള്ള ആളാണെന്നും ഗാര്‍ഡ കരുതുന്നു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡ്രോഗഡയിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകളുള്ളവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു:
Drogheda Garda Station – 041 987 4200
Garda Confidential Line – 1800 666 111

Share this news

Leave a Reply