ലിമറിക്കിലെ ഗാർഡ ഓപ്പറേഷനിൽ ബോംബ് കണ്ടെടുത്തു

സംഘടിതകുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് ലിമറിക്കില്‍ ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഇംപ്രൊവൈസ്ഡ് ബോബ്, മയക്കുമരുന്നുകള്‍, പണം, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. ചൊവ്വാഴ്ച Childers Road പ്രദേശത്ത് നടന്ന ഓപ്പറേഷനില്‍ ഗാര്‍ഡയ്‌ക്കൊപ്പം വിവിധ ഏജന്‍സികളും പങ്കെടുത്തു. നിരവധി വീടുകള്‍ക്ക് പുറമെ New Crescent പ്രദേശത്തെ ചില സ്ഥലങ്ങളും പരിശോധിച്ചിരുന്നു.

കണ്ടെടുത്ത ബോംബ് Army Explosive Ordnance Disposal (EOD) സുരക്ഷിതമായി നിര്‍വ്വീര്യമാക്കിയെന്ന് ഗാര്‍ഡ പറഞ്ഞു. 5,550 യൂറോയും, കൊക്കെയിനും പരിശോധനയില്‍ പിടിച്ചെടുത്തതായും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply