അയർലണ്ട് മലയാളി ജോൺസൺ ജോയ് നിര്യാതനായി

ബെയിലിബ്രോയിൽ താമസിക്കുന്ന ജോൺസൺ ജോയ് (34)വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം നിര്യാതനായി.

പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ് ആണ് ഭാര്യ. ഇവർക്ക് രണ്ട് മക്കളുണ്ട്.

അയർലണ്ടിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ജോൺസൺ ജോയ്. രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോൾ ജോൺസന്റെ ഭാര്യയും കുട്ടികളും കൂടി പ്രസവ അവധിയിൽ നാട്ടിൽ പോയിരുന്നു. ഉച്ചയായിട്ടും എഴുന്നേക്കാതിരുന്നതിനാൽ വീട്ടിൽ ഒപ്പം താമസിച്ചിരുന്ന ആൾ വാതിൽ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്.

Share this news

Leave a Reply