Co Meath-ലെ നാവന്‍ സീറോ മലബാര്‍ ഇടവകയുടെ ‘നിത്യസഹായമാതാവിന്റെ തിരുനാള്‍’ ഒക്ടോബര്‍ 3,4 തീയതികളില്‍. Johnstown-ലെ Church of the Nativity of Our Lady-യില്‍ വച്ച് മൂന്നാം തീയതി രാവിലെ 6 മണിക്കുള്ള ജപമാലയോടെയാണ് തിരുനാള്‍ ആഘോഷത്തിന് ആരംഭം കുറിക്കുക.
പ്രാര്‍ത്ഥിക്കുവാനും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.