അയര്‍ലണ്ടില്‍ Storm Amy വീശിയടിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ Donegal കൗണ്ടിയില്‍ റെഡ് വിന്‍ഡ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഒക്ടോബര്‍ 3 വെള്ളി) വൈകിട്ട് 4 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് റെഡ് അലേര്‍ട്ട്. അതിശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിവീഴാന്‍ സാധ്യതയുണ്ടെന്നും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചേക്കാമെന്നും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആളുകള്‍ കഴിവതും പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. വൈദ്യുതി നിലയ്ക്കല്‍, യാത്ര ദുഷ്‌കരമാകല്‍, തിരമാലകള്‍ അപകടകരമായ വിധത്തില്‍ ഉയരുക എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്.
ഇതിന് പുറമെ Clare, Donegal, Galway, Leitrim, Mayo, Sligo എന്നീ കൗണ്ടികളില്‍ ഇന്ന് പകല്‍ 2 മണി മുതല്‍ രാത്രി 10 മണി വരെ ഓറഞ്ച് വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്. ഈ കൗണ്ടികളിലും ശക്തമായ കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീണ് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. വൈദ്യുതിയും നിലച്ചേക്കും.
Galway, Kerry എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 9 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് വൈകിട്ട് 3 വരെ തുടരും. ഇതിന് പുറമെ രാജ്യമാകമാനം ഇന്ന് പകല്‍ 12 മണി മുതല്‍ അര്‍ദ്ധരാത്രി 12 വരെ യെല്ലോ വിന്‍ഡ് വാണിങ്ങും നല്‍കിയിട്ടുണ്ട്.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ശക്തമായ കാറ്റ് വീശുന്നതിനാല്‍ മുന്നറിയിപ്പുകള്‍ നിലവിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: