വിക്ക്ലോയിൽ 12.6 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

കൗണ്ടി വിക്ക്‌ലോയില്‍ 12.6 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകളും, ഒരു പുരുഷനും പിടിയില്‍. Garda National Drugs and Organised Crime Bureau (GNDOCB), Bray Drugs Unit, Bray and Arklow District Detective Units, Revenue’s Customs Service എന്നിവര്‍ വെള്ളിയാഴ്ച നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്.

ആദ്യ പരിശോധനയില്‍ 6.6 കിലോഗ്രാമും, തുടര്‍പരിശോധനയില്‍ 6 കിലോഗ്രാമും കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 252,000 യൂറോ വില വരും.

Share this news

Leave a Reply