ഡബ്ലിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ ഹോട്ടലില്‍ കൊള്ള. വെള്ളിയാഴ്ച വൈകിട്ട് 4.20-ഓടെ Sheriff Street-ലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്റെ കോംപൗണ്ടില്‍ എത്തിയ ഒരു പുരുഷന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, ഇതിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു:
Store Street Garda Station – (01) 6668000
Garda Confidential Line – 1800 666 111