ഗായിക ആര്യ ദയാല്‍ വിവാഹിതയായി. അഭിഷേക് എസ്.എസ് ആണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹ ഫോട്ടോകള്‍ ആര്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.
‘സഖാവ്’ എന്ന കവിത ആലപിച്ച് പ്രശസ്തയായ ആര്യ, പിന്നീട് കവര്‍ സോങ്ങുകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. അമിതാഭ് ബച്ചനടക്കം ആര്യയുടെ പാട്ടുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഏതാനും സിനിമകളിലും പാടിയിട്ടുണ്ട്.