കൗണ്ടി ഡബ്ലിനില്‍ കത്തിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും മൃതദേഹം കണ്ടെടുത്തു. ഇന്ന് പകല്‍ 11 മണിയോടെ Killeek Lane-ലെ Killeek Bridge-ന് സമീപത്ത് വച്ചാണ് വാഹനത്തിന് തീപിടിച്ചത്. തുടര്‍ന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസും സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.
അതേസമയം മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ അന്വേഷണം ഏത് ദിശയില്‍ നീങ്ങണം എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകുകയുള്ളൂ.