അപകടകരമായ രീതിയിൽ കാറോടിച്ചു, ആളുകളെ ആക്രമിച്ചു: Kilkenny-യിൽ 3 പേർ അറസ്റ്റിൽ

Kilkenny city-യില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയും, ആളുകളെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച പകല്‍ 3 മണിയോടെയാണ് Lyrath-ലെ Old Dublin Road-ല്‍ ഒരു കാര്‍ അപകടരമായ രീതിയില്‍ ഓടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. ഈ കാര്‍ റോഡപകടം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ Maudlin Street-ലും അപകടകരമായ രീതിയില്‍ കാര്‍ ഓടിക്കുകയും, ഒരു സ്ത്രീയും പുരുഷനും ആക്രമിക്കപ്പെടുകയും ചെയ്തു.

സ്ഥലത്തെത്തിയ ഗാര്‍ഡ സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. വാഹനവും പിടിച്ചെടുത്തു.

സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷികളായവരോ, സിസിടിവി, കാര്‍ ഡാഷ് ക്യാമറ ദൃശ്യങ്ങള്‍ കൈവശം ഉള്ളവരോ ഉണ്ടെങ്കില്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Kilkenny Garda Station – 056 777 5000
Garda Confidential Line – 1800 666 111

Share this news

Leave a Reply