കോര്‍ക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആക്രമണം നടന്നതായി പരാതി. തിങ്കളാഴ്ച പകല്‍ 12 മണിയോടെ St Patrick’s Street-ലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സംഭവത്തില്‍ പരിക്കേറ്റ രണ്ട് പുരുഷന്മാരെ Cork University Hospital-ല്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. പരിക്കേറ്റവരില്‍ ഒരാള്‍ Bridewell Garda Station-ല്‍ എത്തിയാണ് വിവരം ഗാര്‍ഡയെ അറിയിച്ചത്.
ആക്രമണത്തെപ്പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ ഏതെങ്കിലും സ്റ്റേഷനിലോ, താഴെ കാണുന്ന നമ്പറുകളിലോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Anglesea Street Garda Station – 021 4522000
Garda Confidential Line – 1800 666 111