ഡബ്ലിൻ: ക്നാനായ കത്തോലിക്കാ സഭയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയെ വരവേൽക്കാൻ അയർലൻഡിലെ ക്നാനായ സമൂഹം ഒത്തുചേരുന്നു. ഇന്നലെ വ്യാഴാഴ്ച മുതൽ നാളെ ശനിയാഴ്ച വരെയാണ് അഭിവന്ദ്യ പിതാവിൻ്റെ അനുഗ്രഹീത ഇടയ സന്ദർശനം.
9/10/25 ഇന്നലെ വൈകുന്നേരം ഡബ്ലിൻ എയർപോർട്ടിൽ എത്തിയ പിതാവിനെ പ്രസിഡൻ്റ് ജോസ് കൊച്ചാലുങ്കൽ,സെക്രട്ടറി അലക്സ് മോൻ വട്ടുകുളത്തിൽ,എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റി ഭാരവാഹികളും ഭക്ത സംഘടന പ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് താലയിൽ കേ സി എ ഐ പ്രതിനിധി സമ്മേളനവും അതാഴവിരുന്നും നടത്തപ്പെട്ടു.
ഇന്ന് വൈകുന്നേരം താല ഇൻകാർനേഷൻ പള്ളിയിൽ വിശുദ്ധ ബലിയും പരിഷ് ഹാളിൽ കെസിവൈഎൽ പ്രതിനിധികളുമായി കൂടിച്ചേരൽ എന്നിവയാണ് നടത്തപ്പെടുക.
നാളെ (11/10/25) ശനിയാഴ്ച രാവിലെ 10.30 ന് ആർഡി പള്ളിയിൽ സമൂഹ ബലിയും തുടർന്ന് ആർഡി കൺവെൻഷൻ സെൻ്ററിൽ പൊതുസമ്മേളനവും. അയർലൻഡിലെ 19 യൂണിറ്റിൽ നിന്നുമുള്ള1200 ൽ പരം വിശ്വാസികൾ പങ്കെടുക്കുന്ന ഈ സമ്മേളനവും, തുടർന്നുള്ള കലാപരിപാടികളും വന് വിജയമാക്കാനുള്ള തയാറെടുപ്പിലാണ് കേ സി എ ഐ അയർലൻഡ്.