കൗണ്ടി ടിപ്പററിയില്‍ പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി 9 മണിയോടെ Knockane-ല്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.