കാർ കുതിരയെ ഇടിച്ചു; ക്ലെയറിൽ രണ്ട് പേർക്ക് പരിക്ക്

കൗണ്ടി ക്ലെയറിലെ Ennis-ല്‍ കാര്‍ കുതിരയെ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ Cahercalla More-ന് സമീപമുള്ള N85-ലാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇരുവരും University Hospital Limerick-ല്‍ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ, ഇതുവഴി കടന്നുപോകുന്നതിനിടെ കാറിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞവരോ ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Ennis Garda Station – 065 6848100
Garda Confidential Line – 1800 666 111

Share this news

Leave a Reply