ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ മുന്നറിയിപ്പുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്.
Co Louth-ല്‍ പുലര്‍ച്ചെ 12 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് (ഒക്ടോബര്‍ 19, ഞായര്‍) 12 മണി വരെ തുടരും. ഇവിടെ ശക്തമായ മഴയോടൊപ്പം ഇടയ്ക്ക് ഇടിമിന്നലിനും സാധ്യതയുണ്ട്. പ്രാദേശികമായ വെള്ളപ്പൊക്കവും പ്രതീക്ഷിക്കാം.
Co Wicklow-യില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് രാവിലെ 9 മണിക്ക് അവസാനിച്ചിരുന്നു. Carlow, Kilkenny, Wexford എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 8 മണി വരെയും യെല്ലോ റെയിന്‍ വാണിങ് നല്‍കിയിരുന്നു.
അതേസമയം ഇന്ന് രാവിലെ ഏതാനും പ്രദേശങ്ങളില്‍ മഴ പെയ്യുമെങ്കിലും പിന്നീട് ദിവസം മുഴുവനും പൊതുവെ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. Muster പ്രദേശത്ത് പക്ഷേ വീണ്ടും മഴ പെയ്‌തേക്കും. പരമാവധി 17 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രിയില്‍ ഇടയ്ക്കിടെ ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും, 7 ഡിഗ്രി വരെ താപനില കുറഞ്ഞേക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.