ഡബ്ലിനിൽ വയോധികന് നേരെ ആക്രമണം; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇടരുത് എന്ന് ഗാർഡയുടെ മുന്നറിയിപ്പ്

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ വയോധികന് നേരെ ആക്രമണം. വെള്ളിയാഴ്ച പകല്‍ 3.45-ഓടെയാണ് 70-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണം നടന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും ഇദ്ദേഹം അപകടനില തരണം ചെയ്തു.

സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കരുത് എന്നും ഗാര്‍ഡ മുന്നറിയിപ്പ് നല്‍കി:
Finglas Garda Station – (01) 666 7500
Garda Confidential Line – 1800 666 111

Share this news

Leave a Reply