കൗണ്ടി വാട്ടര്‍ഫോര്‍ഡില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വെള്ളിയാഴ്ച രാത്രി 11.50-ഓടെ Cappoquin-ലെ Cook Street-നും Mill Street-നും ഇടയ്ക്കുള്ള ജങ്ഷനിലാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം University Hospital Waterford-ല്‍ ചികിത്സയിലാണ്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ഉണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നു:
Dungarvan Garda Station – (058) 48600
Garda Confidential Line – 1800 666 111