ഡബ്ലിനിൽ പെൺകുട്ടിക്ക് നേരെ ആക്രമണം; ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ പെണ്‍കുട്ടിയെ ആക്രമിച്ച ചെറുപ്പക്കാരന്‍ അറസ്റ്റില്‍. തിങ്കളാഴ്ച Saggart-ലെ Citywest Hotel complex പ്രദേശത്ത് വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. ഈ കോംപ്ലക്‌സ് അന്താരാഷ്ട്ര അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷ നല്‍കിയവരെ പാര്‍പ്പിക്കാനായി സര്‍ക്കാര്‍ വാങ്ങിയിരിക്കുന്ന കെട്ടിടമാണ്.

30-ലേറെ പ്രായമുള്ള പുരുഷനെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണം നടന്ന പ്രദേശത്ത് ഗാര്‍ഡ സാന്നിദ്ധ്യവുമുണ്ട്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഏജന്‍സിയായ Tusla-യുടെ സംരക്ഷണിലായിരുന്നു പെണ്‍കുട്ടി.

അതേസമയം പ്രദേശത്ത് കുടിയേറ്റവിരുദ്ധര്‍ പ്രതിഷേധം നടത്തിയിരുന്നു. ‘SOS Save our Saggart, Give us our village back.’ മുതലായ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Share this news

Leave a Reply