ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പുതിയ തമിഴ് ചിത്രം ‘കാന്ത’ നവംബര്‍ 14-ന് തിയറ്ററുകളിലെത്തും. ലോക: ചാപ്റ്റര്‍ 1 ചന്ദ്രയുടെ ചരിത്രവിജയത്തെ തുടര്‍ന്ന് റിലീസ് മാറ്റി വച്ച ശേഷമാണ് പുതിയ റിലീസ് തീയതി അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.
സെല്‍വമണി സെല്‍വരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ ദുല്‍ഖറിന്റെ ഗംഭീര പെര്‍ഫോമന്‍സ് ഹൈലൈറ്റായിരുന്നു.
1950-കളുടെ പശ്ചാത്തലത്തില്‍ മദ്രാസില്‍ നടക്കുന്ന കഥയാണ് സിനിമ. മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറങ്ങുന്ന ചിത്രത്തില്‍ സമുദ്രക്കനി ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴകത്തെ ആദ്യകാല സൂപ്പര്‍ സ്റ്റാറായ എംകെ ത്യാഗരാജ ഭാഗവതരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കാന്ത ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്.