ഇരട്ടക്കുട്ടികളുടെ അച്ഛനായി നടനും, തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍.
‘ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്‌നേഹം…ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികള്‍ പിറന്നു…’ ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പങ്കുവച്ചുകൊണ്ട് വിഷ്ണു കുറിച്ചു.
അതേസമയം വിഷ്ണുവിന് ആശംസയുമായി ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവരും രംഗത്തെത്തി. തരുണ്‍ മൂര്‍ത്തി, വിനയ് ഫോര്‍ട്ട് മുതലായവരും ആശംസ കുറിപ്പുകള്‍ പങ്കുവച്ചു.
2020 ഫെബ്രുവരിയില്‍ വിവാഹിതരായ വിഷ്ണു-ഐശ്വര്യ ദമ്പതികള്‍ക്ക് മാധവ് എന്നൊരു മകനുമുണ്ട്. ബിബിന്‍ ജോര്‍ജ്ജിനൊപ്പം അമര്‍, അക്ബര്‍, അന്തോണി, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ വിഷ്ണു പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കൃഷ്ണന്‍കുട്ടി പണി തുടങ്ങി, നിത്യഹരിതനായകന്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായകനുമായി.