കൗണ്ടി കെറിയിലെ Lohercannon-ല്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊതുജനസഹായം തേടി ഗാര്‍ഡ. Tralee-ക്കും Blennerville-നും ഇടയിലുള്ള കനാല്‍ വാക്ക്‌വേയിലെ വെള്ളത്തിലാണ് തിരിച്ചറിയപ്പെടാത്ത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം University Hospital Kerry-യിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ എന്തെങ്കിലും വിവരമുള്ളവരോ, മരിച്ച സ്ത്രീയെ അറിയാവുന്നവരോ ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. 50-നോ 60-നോ മുകളില്‍ പ്രായമുള്ള സ്ത്രീക്ക് ഏകദേശം 5 അടി 5 ഇഞ്ച് ഉയരമുണ്ട്. ചുവന്ന നിറത്തിലുള്ള ടോപ്പും, ബ്ലാക്ക് ലെഗ്ഗിന്‍സും, വെള്ള റണ്ണേഴ്‌സുമാണ് ധരിച്ചിരിക്കുന്നത്.
ഇവരെ പറ്റി അറിയാവുന്നവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
Tralee Garda Station – 066 710 2300
Garda Confidential Line – 1800 666 111






