ജോജു ജോര്‍ജ്ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോജുവിന്റെ ജന്മദിനമായ ബുധനാഴ്ചയാണ് അണിയറക്കാര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
മലയോരമേഖലയില്‍ നടക്കുന്ന ഒരു ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ പോളച്ചന്‍ എന്ന കഥാപാത്രമായി എത്തുന്ന ജോജുവിനൊപ്പം, വാണി വിശ്വനാഥും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുരളി ഗോപി, അര്‍ജ്ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍ മുതലായ താരങ്ങളും ചിത്രത്തിലുണ്ട്.
എ.കെ സാജനാണ് തിരക്കഥ.






