താന്‍ നായികയായി എത്തിയ ‘പര്‍ദ്ദ’ എന്ന ചിത്രം 15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ചിട്ടും 1.2 കോടി മാത്രമാണ് തിയറ്ററില്‍ നിന്നും ലഭിച്ചത് എന്നതില്‍ നിരാശ പ്രകടിപ്പിച്ച് നടി അനുപമ പരമേശ്വരന്‍. ഏറെ പ്രതീക്ഷയോടെ ഓഗസ്റ്റ് 22-നാണ് തെലുങ്ക് സിനിമയായ പര്‍ദ്ദ പ്രദര്‍ശനത്തിനെത്തിയത്.
ഈ വര്‍ഷം താന്‍ ആറ് സിനിമകളില്‍ അഭിനയിച്ചുവെന്നും, എന്നാല്‍ എല്ലാ ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കിയില്ല എന്നും ‘ബൈസണ്‍’ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ അനുപമ പറഞ്ഞു. പര്‍ദ്ദ വിജയിക്കാത്തതില്‍ ദുഃഖമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. മികച്ച റിവ്യൂ ലഭിച്ചെങ്കിലും പര്‍ദ്ദ തിയറ്ററില്‍ ആളെ കൂട്ടിയില്ല.
അതേസമയം മലയാളത്തില്‍ കഴിഞ്ഞയാഴ്ച റിലീസ് ആയ ‘പെറ്റ് ഡിറ്റക്ടീവ്’ എന്ന ചിത്രത്തിലും അനുപമയാണ് നായിക. ഷറഫുദ്ദീന്‍ നായകനായ ചിത്രം 9 കോടി കലക്ഷനും കഴിഞ്ഞ് തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.






