പ്രദീപ് രംഗനാഥന് ഹാട്രിക്ക് ഹിറ്റ്: മമിത ബൈജുവും ഒത്തുള്ള ‘ഡ്യൂഡ്’ 100 കോടി ക്ലബ്ബിൽ

ഹാട്രിക്ക് ഹിറ്റുമായി തമിഴിലെ പുത്തന്‍ താരോദയം പ്രദീപ് രംഗനാഥന്‍. സ്വയം നായകനായി സംവിധാനം ചെയ്ത ‘ലവ് ടുഡേ’യ്ക്കും, നായകനായി എത്തിയ ‘ഡ്രാഗണ്‍’ എന്ന ചിത്രത്തിനും ശേഷം മലയാളത്തിന്റെ പ്രിയതാരം മമിത ബൈജുവുമായി ചേര്‍ന്നുള്ള ‘ഡ്യൂഡ്’ പ്രദീപിന് മൂന്നാം വിജയം നേടിക്കൊടുത്തിരിക്കുകയാണ്. ഒക്ടോബര്‍ 17-ന് റിലീസ് ചെയ്ത ചിത്രം ആറ് ദിവസം കൊണ്ട് 100 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നും വാരിയത്. ആദ്യ ദിനത്തില്‍ ചിത്രം 22 കോടി നേടിയിരുന്നു.

പ്രദീപിന്റെ സ്ഥിരം മേഖലയായ കോമഡി, റൊമാന്‍സ്, ഇമോഷന്‍ ട്രാക്കിലാണ് ഡ്യൂഡും പോകുന്നത് എങ്കിലും, അപ്രതീക്ഷിതമായ കഥാഗതി പ്രേക്ഷകരെ രസിപ്പിക്കുന്നതായാണ് പ്രതികരണം. ചിത്രത്തിലെ ശരത്കുമാറിന്റെ വേഷവും ഏറെ പ്രശംസ നേടുന്നുണ്ട്. നവാഗതനായ കീര്‍ത്തീശ്വരന്‍ ആണ് ഡ്യൂഡിന്റെ സംവിധായകന്‍. സംഗീതം സായ് അഭ്യങ്കര്‍.

Share this news

Leave a Reply