ദിവസം എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം മുന്നോട്ടുവച്ച ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുരോഗമനവാദിയാണെന്ന് നടി കൊങ്കണ സെന്‍ ശര്‍മ്മ.
‘നടന്‍മാര്‍ വൈകി വരികയും വൈകി ജോലി ചെയ്യുകയും, മറുവശത്ത് സ്ത്രീകള്‍ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. പല നടന്‍മാരും ഒരു പ്രശ്നവുമില്ലാതെ വര്‍ഷങ്ങളായി എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ തുല്യത ആവശ്യമാണ്’കൊങ്കണ പറഞ്ഞു. ഒരുപാട് നടന്‍മാര്‍ വര്‍ഷങ്ങളായി 8 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്, അത് ഒരിക്കലും വാര്‍ത്തയായിട്ടില്ല എന്നും അവര്‍ ഒരു അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
ദിവസവും എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം മുന്നോട്ടുവച്ചതിന്റെ പേരില്‍ ദീപികയെ ഈയിടെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാൽ പ്രമുഖ നടന്മാരും തോന്നുന്ന സമയത്ത് വരികയും, പോകുകയും ചെയ്യുന്നതിനെതിരെ സംവിധായകരോ, നിർമ്മാതാക്കളോ മിണ്ടാറേ ഇല്ല എന്നതാണ് സത്യം.






