വമ്പൻ മയക്കുമരുന്ന് വേട്ട; Laoisലെ വീട്ടിൽ നിന്നും കണ്ടെത്തിയത് 116 കിലോ കൊക്കെയ്ൻ

Co Laoisല്‍ 8.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി ചെറുപ്പക്കാരന്‍ പിടിയില്‍. പ്രദേശത്തെ ഒരു വീട്ടില്‍ Garda National Drugs and Organised Crime Bureau ഇന്നലെ നടത്തിയ പരിശോധനയിലാണ് 116 കിലോഗ്രാം വരുന്ന കൊക്കെയ്ന്‍ കണ്ടെത്തിയത്. സംഭവത്തില്‍ 30ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സംഘടിതകുറ്റകൃത്യം നടത്തുന്നവരെ ലക്ഷ്യമിട്ടുള്ള ഇത്തരം ഓപ്പറേഷനുകള്‍ തുടരുമെന്ന് അറസ്റ്റിന് ശേഷം Detective Chief Superintendent Seamus Boland പറഞ്ഞു. അയര്‍ലണ്ടിലേയ്ക്ക് എത്തുന്ന മയക്കുമരുന്ന് തടയാനും, രാജ്യത്തെ സുരക്ഷിതമാക്കാനുമുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply