ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025 ‘നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ‘ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം’ ഒക്ടോബർ 25ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15ന് വിശുദ്ധ കുർബാനയർപ്പണവും നടന്നു.

ഫാ.ബ്രിട്ടസ് കടവുങ്കൽ, ഫാ.ഡിക്സി, ഫാ.ജേക്കബ് മെൻഡസ് എന്നിവർ കാർമ്മികരായിരുന്നു.അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു. കൃപാസനം മാതാവിന്റെ മധ്യസ്ഥതയാൽ ഏവരും അനുഗ്രഹം പ്രാപിച്ച ദിനമായിരുന്നു എന്ന് പരിപാടികൾക്ക് നേതൃത്വം കൊടുത്ത ഫാ.ബ്രിട്ടസ് കടവുങ്കൽ പറഞ്ഞു.

കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ 5.40ന് ജപമാലയും, ആദ്യ വെള്ളിയാഴ്ചകളിൽ വെളുപ്പിന് മൂന്ന് മണിമുതൽ അഖണ്ഡ ജപമാലയും കഴിഞ്ഞ രണ്ടുവർഷങ്ങളായി നടന്നു വരുന്നു. ജപമാല ഗ്രൂപ്പിൽ അംഗങ്ങളാകാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:

ജോജോ ദേവസ്സി 0894562531.

വാർത്ത: ജോബി മാനുവൽ.

Share this news

Leave a Reply