ഒരു ആരാധകന്‍ തനിക്ക് ബ്ലേഡ് വച്ച് കൈ തന്ന സംഭവം പറഞ്ഞ് നടൻ അജിത്. ഒരിക്കല്‍ ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം കാറില്‍ കയറിയപ്പോള്‍ താന്‍ കാണുന്നത് തന്റെ കൈ രക്തത്തില്‍ കുളിച്ചിരിക്കുന്നതാണ്. ആരാധകരിലാരോ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചായിരുന്നു തനിക്ക് കൈ തന്നതെന്നാണ് അജിത് പറയുന്നത്.
മറ്റൊരിക്കൽ ഹോട്ടലിനു മുന്നിൽ വച്ച് ആരാധര്‍ക്ക് കൈ കൊടുക്കുന്നതിനിടെ കൂട്ടത്തില്‍ ഒരു 19 വയസ് തോന്നിക്കുന്ന പയ്യന്റെ വിരലുകള്‍ക്കിടയില്‍ ബ്ലെയ്ഡ് വച്ചിരിക്കുന്നത് കണ്ടു. ഉടനെ തന്നെ അവനെ തന്റെ സ്റ്റാഫ് പിടി കൂടി പറഞ്ഞയച്ചു എന്നും അജിത് പറയുന്നു.
ആരാധനയുടെ പേരിലുള്ള ഭ്രാന്ത് നിയന്ത്രിക്കണമെന്നും, ആരാധകരുടെ അമിതാരാധനയ്ക്ക് ഇന്ധനം പകരുന്നത് മാധ്യമങ്ങളാണെന്നും അജിത്ത് വിമർശിക്കുകയും ചെയ്തു.
”ഞങ്ങള്‍ക്ക് ഇന്ന് നല്ലൊരു ജീവിതമുള്ളത് ആരാധകര്‍ കാരണമാണ്. ഞങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനകളെല്ലാം ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യുന്നു. പക്ഷെ ആഘോഷത്തിന്റെ പേരില്‍ തിയറ്ററിൽ പടക്കം പൊട്ടിക്കുകയും സ്‌ക്രീന്‍ വലിച്ച് കീറുകയും ചെയ്യുന്നതൊക്കെ നിര്‍ത്തണം” അജിത് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് തന്റെ ഫാൻസ് അസോസിയേഷനുകൾ അജിത് പിരിച്ചുവിട്ടിരുന്നു. തന്നെ ‘തല’ എന്ന് ആരാധനയോടെ വിളിക്കരുത് എന്നും അജിത് ഈയിടെ പറഞ്ഞിരുന്നു.






