പോർട്ട് ലീഷ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യു.കെ – യൂറോപ്പ് – ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിലെ പോർട്ട് ലീഷിൽ പുതിയ ഒരു കോൺഗ്രിഗേഷന് തുടക്കമായി. ഭദ്രാസനാധിപനായ അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ, പോർട്ട് ലീഷ് എന്ന പേരിൽ ഈ പുതിയ കോൺഗ്രിഗേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇടവക മെത്രാപ്പോലീത്താ അഭി. ഏബ്രഹാം മാർ സ്‌തേഫാനോസിന്റെ കല്പന പ്രകാരം, ഫാ. ജിത്തു വർഗീസ് കോൺഗ്രിഗേഷന്റെ വികാരിയായി (Priest in charge) നിയമിതനായിരിക്കുന്നു. ചെറിയ പ്രാർത്ഥനാസമൂഹമായി ആരംഭിച്ച ഈ ഇടവകയിൽ ഇപ്പോൾ ലീഷ് കൗണ്ടിയിലെയും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ അംഗങ്ങളായിട്ടുണ്ട്.

ലീഷ് കൗണ്ടിയിലെയും സമീപ കൗണ്ടികളിലെയും വിശ്വാസികൾക്ക് ദൈവമാതാവിന്റെ നാമത്തില്‍ ഒരു ആത്മീയ ഭവനം ഒരുക്കിക്കൊടുക്കുന്നതിലൂടെ, ഇന്ത്യൻ ഓർത്തഡോക്‌സ് സമൂഹത്തിന് ഈ പുതിയ കോൺഗ്രിഗേഷന്റെ പ്രഖ്യാപനം മഹത്തരവും അനുഗ്രഹീതവുമായ നാഴികക്കല്ലായി മാറി. ഈ സഭയെ ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജിത്തു വർഗ്ഗീസ് 0894970023






