Drogheda-യിൽ അഭയാർത്ഥികൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; മനഃപൂർവം തീ വച്ചതാണോ എന്നും സംശയം

Drogheda-യിലെ International Protection centre-ൽ വൻ തീപിടിത്തം. ഇന്നലെ രാത്രിയാണ് George’s Street പ്രദേശത്തെ കെട്ടിടത്തിൽ തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീ അണയ്ക്കുകയും, മൂന്ന് കുട്ടികൾ അടക്കം അഞ്ച് പേരെ രക്ഷിക്കുകയും ചെയ്തു.

അതേസമയം കെട്ടിടത്തിന് ആരെങ്കിലും മനഃപൂർവം തീ വച്ചതാണോ എന്നും സംശയമുണ്ട്. പ്രദേശം സീൽ ചെയ്ത ഗാർഡ അന്വേഷണം ആരംഭിച്ചു.

തീപിടിത്തം കാരണം 28 പേർക്ക് ഇതോടെ താമസിക്കാൻ ഇടമില്ലാതായി. Ireland’s International Protection Accommodation Services (Ipas) വഴി അഭയം തേടി എത്തുന്നവരെ താമസിപ്പിച്ച കെട്ടിടം ആയിരുന്നു ഇത്.

Share this news

Leave a Reply