യൂറോപ്പിലെ Car of the Year 2026-നുള്ള ചുരുക്കപ്പട്ടികയിൽ ഏഴ് വാഹനങ്ങൾ. Citroën C5 Aircross, Dacia Bigster, Fiat Grande Panda, Kia EV4, Mercedes-Benz CLA, Renault 4, Škoda Elroq എന്നിവയാണ് അവസാന പട്ടികയിൽ ഇടം നേടിയ കാറുകൾ.
യൂറോപ്പിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള 59 ജൂറി അംഗങ്ങൾ ചേർന്നാണ് 35 പുത്തൻ കാറുകളിൽ നിന്നും ഏഴ് എണ്ണത്തിനെ ഷോർട്ട് ലിസ്റ്റ് ചെയ്തത്. ഇവയിൽ ആറെണ്ണത്തിനും ഫുള്ളി ഇലക്ട്രിക് മോഡലുകളും ഉണ്ട്. എന്നാൽ Bigster-ന് പെട്രോൾ, ഹൈബ്രിഡ് ഓപ്‌ഷനുകൾ ആണുള്ളത്.
വിവിധ തരം റോഡുകളിലൂടെ ഓടിച്ച്, വാഹനത്തിന്റെ ഹാൻഡ്‌ലിംഗ്, ബാലൻസ്, കൺട്രോൾ എന്നിങ്ങനെയുള്ളവയെല്ലാം ടെസ്റ്റ് ചെയ്താണ് വിജയിയെ തിരഞ്ഞെടുക്കുക. 2026 ജനുവരി 9-ന് നടക്കുന്ന Brussels Motor Show-യിൽ വിജയിയെ പ്രഖ്യാപിക്കും.






