അതിശക്തമായ മഴ: അയർലണ്ടിലെ 4 കൗണ്ടികളിൽ പ്രളയ മുന്നറിയിപ്പ്

ശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്. Clare, Kerry, Galway, Mayo എന്നിവിടങ്ങളില്‍ ഞായറാഴ്ച രാത്രി 8 മണിക്ക് നിലവില്‍ വന്ന വാണിങ് ഇന്ന് രാത്രി 8 മണി വരെ തുടരും.

തുടര്‍ച്ചയായ മഴ കാരണം ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. യാത്രയും ദുഷ്‌കരമാകും. പുറത്ത് പോകുന്നവര്‍ ജാഗ്രത പാലിക്കുക.

Share this news

Leave a Reply