തോക്കുമായി കാറിൽ യാത്ര ചെയ്തയാളെ പിന്തുടർന്ന് പിടികൂടി ഗാർഡ

കാറില്‍ തോക്കുമായി യാത്ര ചെറുപ്പക്കാരനെ പിന്തുടര്‍ന്ന് പിടികൂടി ഗാര്‍ഡ. കൗണ്ടി കില്‍ഡെയറിലെ Kilcock-ലുള്ള M4-ല്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.

തോക്കുമായി ഒരാള്‍ M4 റോഡിലൂടെ യാത്ര ചെയ്യുന്നതായി ശനിയാഴ്ച രാവിലെ 10.30-ഓടെയാണ് ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വാഹനത്തെ പിന്തുടര്‍ന്ന ഗാര്‍ഡ, ഡ്രൈവറും, വാഹനത്തിലെ ഏക യാത്രക്കാരനുമായ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തില്‍ രണ്ട് ഗാര്‍ഡ വാഹനങ്ങള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply