ശക്തമായ മഴയെ തുടരുന്നതിനിടെ രാജ്യത്തെ ആറ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. Carlow, Kilkenny, Wexford, Wicklow, Cork, Waterford എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന വാണിങ് ഇന്ന് പകല്‍ 12 മണി വരെ തുടരും.
ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ദുഷ്‌കരമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






