നവംബർ 1-ലെ ലോട്ടറി നറുക്കെടുപ്പ്: ഡബ്ലിൻ, കോർക്ക് സ്വദേശികൾക്ക് 1 മില്യൺ യൂറോ വീതം സമ്മാനം

നവംബര്‍ 1-ന് രാത്രി നറുക്കെടുത്ത Lotto Plus 1-ല്‍ 1 മില്യണ്‍ യൂറോ വീതം നേടി കോര്‍ക്ക്, ഡബ്ലിന്‍ സ്വദേശികള്‍. 05, 15, 16, 18, 25, 31 എന്നീ നമ്പറുകള്‍ക്കൊപ്പം, 22 ബോണസ് നമ്പറുമായ ടിക്കറ്റിനാണ് വമ്പന്‍ സമ്മാനങ്ങള്‍ ലഭിച്ചത്.

കോര്‍ക്ക്, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് 1 മില്യണ്‍ യൂറോ വീതം സമ്മാനം ലഭിച്ചതെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു. ഏതെല്ലാം സ്‌റ്റോറുകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ലോട്ടറികള്‍ വിറ്റതെന്ന് ഇന്ന് വെളിപ്പെടുത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply