മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ താമസിച്ചുവന്ന 52 പേരെ തിരിച്ചയച്ച് Garda National Immigration Bureau (GNIB). തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിലാണ് 35 പുരുഷന്മാര്‍, 10 സ്ത്രീകള്‍, ഏഴ് കുട്ടികള്‍ എന്നിവരെ പ്രത്യേക വിമാനത്തില്‍ ജോര്‍ജ്ജിയയിലേയ്ക്ക് അയച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളെ എല്ലാവരെയും അവരുടെ കുടുംബത്തോടൊപ്പം തന്നെയാണ് തിരിച്ചയച്ചതെന്നും GNIB കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അനധികൃതമായി താമസിച്ചുവരുന്നവരെ തിരിച്ചയയ്ക്കുന്ന കുടിയേറ്റ നയം കൃത്യമായി നടപ്പാക്കാന്‍ നീനിന്യായവകുപ്പുമായി ചേര്‍ന്ന് തങ്ങള്‍ പരിശ്രമം തുടര്‍ന്നുവരികയാണെന്ന് ഗാര്‍ഡ അറിയിച്ചു.






