വെക്സ്ഫോർഡ് : അയർലണ്ടിലെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രമുഖനും, വെക്സ് ഫോർഡ് Enniscorthy-യിലെ ഹോളി ഗ്രെയ്ൽ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കൽ (53) അന്തരിച്ചു.
പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ്.
ഇന്ന് രാവിലെ പതിവ് പോലെ ജിമ്മിൽ പരിശീലനം നടത്തിയ ശേഷം എന്നിസ്‌കോർത്തിയിലെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ മെഡിക്കൽ സംഘം സ്ഥലത്തെത്തി സി.പി.ആർ കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പിന്നീട് വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.






