വെക്‌സ്‌ഫോഡിൽ തീപിടുത്തമുണ്ടായ വീട്ടിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 91 കാരൻ ; പരിക്കേറ്റ മകൻ ആശുപത്രിയിൽ

തീപിടുത്തത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്ന വീട്ടില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ട് 91 കാരന്‍. വെക്സ്ഫോഡിലെ Clone സ്വദേശിയായ John Kearns ആണ് കഴിഞ്ഞ ദിവസം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ മകന്‍ 42 കാരനായ Andrew നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കകുയാണ്. ചൊവ്വാഴ്ച ദിവസം രാവിലെ 7.30 ഓടെയായിരുന്നു അപകടമുണ്ടായത്. അടുക്കളയില്‍ ഗ്യാസ് സ്റ്റൌ കത്തിക്കുന്നതിനിടെ വീട്ടില്‍ സ്ഫോടനമുണ്ടാവുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടിലുണ്ടായിരുന്ന രണ്ട് പേരും പുറത്തേക്ക് ഓടി രക്ഷപ്പെടുകുയും ചെയ്തു. ഉടന്‍ തന്നെ ഇരുവരെയും വെക്സ്ഫോഡ് ജനറല്‍ … Read more

മൂന്ന് മാസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ വെക്സ്ഫോഡിലെ വീട് വില്പനയ്ക്ക്; വില 80000 യൂറോ

മൂന്ന് മാസങ്ങളോളം പഴക്കമുള്ള പുരുഷന്റെ  മൃതദേഹം കണ്ടെത്തിയ വെക്സ്ഫോഡിലെ വീട് വില്‍പനയ്ക്ക്. 80000 യൂറോയാണ് വെക്സ്ഫോ‍ഡ് ടൌണിലുള്ള ഈ ചെറുവീടിന് നിലവില്‍ വിലിയിട്ടിരിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു (2012) Lower John Street ലെ  നമ്പര്‍ 53‍   വീട്ടില്‍ ഒറ്റയ്ക്ക്  താമസിച്ചിരുന്ന Alan Moore എന്ന 61 കാരന്റെ മൃതദേഹം ഇവിടെ കണ്ടെത്തിയത്. 2002 മുതല്‍ ഇയാള്‍ ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹൃദയാഘാതം മൂലമാണ് ഇയാളുടെ മരണം സംഭവിച്ചത് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു ഈ സംഭവം നടന്ന് … Read more

Ingredients ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് നവംബര്‍ 10 മുതല്‍ വെക്സ്ഫോര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ഡബ്ലിന്‍: പ്രമുഖ ഏഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശ്രംഖലയായ Ingredients തങ്ങളുടെ അഞ്ചാമത് ഷോപ്പ് വെക്സ്ഫോര്‍ഡില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. നവംബര്‍ 10 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വെക്സ്ഫോര്‍ഡ് ഫെറിബാങ്ക് നോര്‍ത്തിലാണ്‌ പുതിയ ഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. Ingredients-ന്‌ ഡബ്ലിന്‍ ഫിംഗ്ലാസ്, സ്റ്റില്ലോര്‍ഗന്‍, ബ്രേ, ദ്രോഗഡ എന്നിവിടങ്ങളിലാണ്‌ മറ്റ് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉത്ഘാടനവേളയിലേക്ക് ഏവരേയും ക്ഷണിക്കുന്നതിനൊപ്പം തുടര്‍ന്നും ഏവരുടെയും സാന്നിധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി Ingredients മാനേജ്മെന്റ് അറിയിച്ചു. Ingredients Asian supermarketFerrybank NorthFerrybankCo-WexfordY35VW97Phone: +35351851525

ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ ഷോപ്പ് ഉടന്‍ വെക്സ്ഫോര്‍ഡിലും

ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പ് ശൃംഖലയായ ഇന്‍‌ഗ്രേഡിയന്റ്സ് തങ്ങളുടെ അഞ്ചാമത് ഷോപ്പ് വിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടെ വെക്സ്ഫോര്‍ഡിലെ ഫെറിബാങ്കില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഷോപ്പ് തുറന്നുപ്രവർത്തിക്കാനാവശ്യമായ പ്രാരംഭ നടപടികള്‍ തുടങ്ങിയതായും, നാളിതുവരെ അയര്‍ലൻഡ് മലയാളികള്‍ നല്‍കി വരുന്ന സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും ഇന്‍‌ഗ്രേഡിയന്റ്സ് മാനേജ്മെന്റ് അറിയിച്ചു. ഡബ്ലിന്‍ സ്റ്റില്ലോര്‍ഗന്‍, ഫിംഗ്ലാസ്, ബ്രേ, ദ്രോഗഡ എന്നിവിടങ്ങളിലാണ്‌ ഇന്‍‌ഗ്രേഡിയന്റ്സിന്റെ മറ്റ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്മോബി പുലിക്കോട്ടില്‍ – 0877831248

നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ബീച്ചിൽ ഇടിച്ചിറക്കി; വെക്സ്ഫോർഡിൽ ഒഴിവായത് വൻദുരന്തം; പൈലറ്റിന് അഭിനന്ദനം

കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബീച്ചില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് 5.10-ഓടെയായിരുന്നു Carnsore Point-ലെ ബീച്ചില്‍ അപകടം നടന്നത്. അതേസമയം പൈലറ്റിന്റെ മനസ്സാന്നിദ്ധ്യമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടം നടന്നയുടന്‍ ഡബ്ലിന്‍, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുകയും, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. HSE ആംബുലന്‍സിലാണ് രണ്ട് പേരെ ആശുപത്രിയിലെത്തിച്ചത്. Carnsore/Rosslare Coast Guard unit, Dunmore East Lifeboat എന്നിവയും സഹായത്തിനെത്തി. രണ്ട് സ്ത്രീകളും, രണ്ട് പുരുഷന്മാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്ക് … Read more

അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം വെക്സ്ഫോർഡിൽ ഇന്ന് തുറന്നു കൊടുക്കും 

വെക്സ്ഫോർഡ്:  അയർലണ്ടിലെ ഏറ്റവും നീളം കൂടിയ പാലം വെക്സ്ഫോർഡിൽ ഇന്ന് ഔദ്യോഗികമായി ഗതാഗതത്തിന് തുറന്നു കൊടുക്കും.N25 ന്യൂ റോസ് ബൈപ്പാസ്സിന്റെ ഭാഗമായാണ് 887 മീറ്റർ നീളമുള്ള പുതിയ പാലം നിർമിച്ചിരുന്നത്. വെക്സ്ഫോർഡിന്റെയും കിൽക്കെനിയുടെയും അതിർത്തി പങ്കിടുന്ന പാലം ബാരോ നദിയുടെ കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.  റോസ് ഫിറ്റ്‌സ്ജറാൾഡ് കെന്നഡി ബ്രിഡ്ജ് (Rose Fitzgerald Kennedy Bridge) എന്ന് ഔദോഗികമായി നാമകരണം ചെയ്യപ്പെട്ട പാലത്തിന്റെ ഉത്ഘാടനം   അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്ക്കാർ നിർവഹിക്കും . മുൻ അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ്. കെന്നഡിയുടെ പൂര്‍വ്വികരുടെ … Read more

എന്നിസ്‌കോര്‍ത്തി ക്രിസ്മസ് പുതുവത്സര ആഘോഷം

എന്നിസ്‌കോര്‍ത്തിലെ മലയാളി കൂട്ടായ്‌മയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ സമാപിച്ചു. സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശങ്ങള്‍ ഒരേ മനസോടെ പരസ്പരം പങ്കുവെച്ചുകൊണ്ടുള്ള ആഘോഷം വെത്യസ്ഥമായ ഒരു അനുഭവമായിരുന്നു.എല്ലാ തിരക്കുകളും മാറ്റിവെച്ചുകൊണ്ടു കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ നിസ്വാര്‍ത്ഥമായി സഹകരിച്ചു പരിപാടികളിൽ പങ്കെടുത്തു ആഘോഷം വന്‍ വിജയമായായിത്തീര്‍ത്തു. കുട്ടികളുടെ കലാപരിപാടികളും, അച്ചായന്‍ – അച്ചായത്തിമാരുടെ ഡാന്‍സും, സ്കിറ്റും, ക്രിസ്മസ് പപ്പയുടെ ഡാന്‍സും ആഘോഷത്തിനു മികവേര്‍ന്നു.വൈകിട്ട് 7 മണിക്ക് ആരംഭിച്ച പരിപാടികള്‍ സ്‌നേഹവിരുന്നോടെ 11 മണിക്ക് സമാപിച്ചു. ആഘോഷപരിപാടി വിജയകരമാകാന്‍ … Read more

ന്യൂ റോസ് 20-20 പുതുവത്സര ആഘോഷം വര്‍ണാഭമായി

ന്യൂ റോസ് (കൗണ്ടി വെക്സ് ഫോര്‍ഡ് ) ന്യൂ റോസിലെ മലയാളി സമൂഹം സംഘടിപ്പിച്ച 20-20 ക്രിസ്മസ് നവവത്സര ആഘോഷം വര്‍ണ്ണാഭമായ കാര്യപരിപാടികളോടെ സമാപിച്ചു. കുട്ടികളുടെയും,മുതിര്‍ന്നവരുടെയും കലാപരിപാടികളും,ക്രിസ്മസ് കരോളും ആഘോഷപരിപാടികള്‍ക്ക് പൊലിമ കൂട്ടി. സാമൂഹ്യ പ്രവര്‍ത്തകനും,എഴുത്തുകാരനുമായ ഡോ,ജോര്‍ജ് ലെസ്ലി 20-20 ക്രിസ്മസ് നവവത്സര ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. അയര്‍ലണ്ടിലെ ഗ്രാമമേഖലകളില്‍ പോലും മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും, മലയാളികളായ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് നമ്മുടെ സംസ്‌കാരവും ഭാഷയും പകര്‍ന്നു കൊടുക്കേണ്ട ഉത്തരവാദിത്വം നാം മറന്നു പോകരുതെന്നും ഉല്‍ഘാടന … Read more