അയർലണ്ടിൽ കുപ്രസിദ്ധ ക്രിമിനൽ തലവന്റേത് അടക്കം അധികൃതർ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 20 വീടുകൾ; ആകെ നേട്ടം 17 മില്യൺ

അയര്‍ലണ്ടില്‍ കുറ്റവാളികളെ ലക്ഷ്യമിട്ട് 20 വീടുകള്‍ പിടിച്ചെടുത്തത് വഴി കഴിഞ്ഞ വര്‍ഷം Criminal Assets Bureau സര്‍ക്കാരിന് നല്‍കിയത് 17 മില്യണ്‍ യൂറോ. കഴിഞ്ഞ വര്‍ഷം 20 വീടുകളാണ് ഏജന്‍സി പിടിച്ചെടുത്തത്. ഒരു വര്‍ഷം പിടിച്ചെടുത്തതില്‍ ഏറ്റവും ഉയര്‍ന്ന എണ്ണമാണ് ഇതെന്നും നീതിന്യായവകുപ്പ് മന്ത്രിസഭയില്‍ അറിയിച്ചു.

കുപ്രസിദ്ധ ക്രിമിനല്‍ തലവനായ ഡാനിയല്‍ കിനഹാന്റെ ഡബ്ലിന്‍ Saggart-ലെ മുന്‍ ഭവനവും ഇതില്‍ പെടും. ഈ വീട് 930,000 യൂറോയ്ക്കാണ് അധികൃതര്‍ ലേലത്തില്‍ വിറ്റത്.

വീടുകള്‍ വിറ്റ വകയില്‍ 5 മില്യണ്‍ യൂറോ, റവന്യൂ വകയില്‍ 13 മില്യണ്‍ യൂറോ, സോഷ്യല്‍ വെല്‍ഫെയര്‍ വകയില്‍ 500,000 യൂറോ എന്നിവയാണ് 2024-ല്‍ Criminal Assets Bureau പിടിച്ചെടുത്ത് സര്‍ക്കാരിന് നല്‍കിയത്.

Share this news

Leave a Reply