മഴ ശക്തം: അയർലണ്ടിലെ 8 കൗണ്ടികളിൽ യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ച് കാലാവസ്ഥാ വിദഗ്ദ്ധര്‍. കോര്‍ക്ക്, കെറി എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് (ചൊവ്വ) പകല്‍ 2 മണി വരെ തുടരും. ശക്തമായ മഴയെ തുടര്‍ന്ന് ഈ കൗണ്ടികളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും, യാത്ര ദുഷ്‌കരമാകുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു.

ഇതിന് പുറമെ Carlow, Kilkenny, Wexford, Wicklow, Tipperary, Waterford എന്നീ കൗണ്ടികളിലും ഇന്ന് പുലര്‍ച്ചെ 2 മണി മുതല്‍ വൈകിട്ട് 5 മണി വരെ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളിലും പ്രാദേശികമായ വെള്ളപ്പൊക്കം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. യാത്രക്കാര്‍ ജാഗ്രത പാലിക്കുക.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ 6 മണിക്ക് നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് രാത്രി 9 മണി വരെ തുടരുമെന്ന് യുകെ കാലാവസ്ഥാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply