Co Longford-ലെ Drumlish-ല്‍ വയോധികനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് 7.30-ഓടെയാണ് 60-ലേറെ പ്രായമുള്ള പുരുഷനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും, ആംബുലന്‍സില്‍ Mullingar General Hospital-ല്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം സംഭവത്തിന് മുമ്പായി നവംബര്‍ 5-ന് വൈകിട്ട് 7 മണിയോടെ Currabawn പ്രദേശത്താണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷം പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിക്കുന്നുണ്ട്. Drumlish പ്രദേശത്തെ Currabawn/Mohill road വഴി നവംബര്‍ 5 ബുധനാഴ്ച വൈകിട്ട് 7 മണിക്കും, നവംബര്‍ 8 ശനിയാഴ്ച വൈകിട്ട് 6.30-നും ഇടയില്‍ സഞ്ചരിച്ച ആരുടെയെങ്കിലും കാറിന്റെ ഡാഷ് ക്യാമറയില്‍ പ്രതികളെ പറ്റി സൂചന നല്‍കുന്ന ഏതെങ്കിലും ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കാം. അവര്‍ ദൃശ്യങ്ങള്‍ നല്‍കാനായി ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെട്ട് സഹകരിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Longford Garda Station on 043 3350570
Garda Confidential Line on 1800 666 111






