ഷാനൺ എയർപോർട്ടിൽ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 30 കിലോ കഞ്ചാവ്

കൗണ്ടി ക്ലെയറിലെ ഷാനണ്‍ എയര്‍പോര്‍ട്ടില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ബുധനാഴ്ചയാണ് 30 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവുമായി ചെറുപ്പക്കാരന്‍ റവന്യൂ കസ്റ്റംസിന്റെ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 600,000 യൂറോ വിപണി വില വരും. പിന്നാലെ ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

20 വയസിലധികം പ്രായമുള്ള പ്രതിയുടെ മേല്‍ Criminal Justice (Drug Trafficking) Act 1996 ആണ് ചുമത്തിയിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.

Share this news

Leave a Reply