‘ലോക’യുടെ വരും ഭാഗങ്ങളിൽ മമ്മൂട്ടിയുമായി ഒന്നിച്ചേക്കും: ദുൽഖർ സൽമാൻ

‘ലോക’യുടെ വരും ഭാഗങ്ങളില്‍ മമ്മൂട്ടിയും താനും ഒന്നിച്ചെത്തിയേക്കുമെന്ന് സൂചന നല്‍കി ദുല്‍ഖര്‍ സല്‍മാന്‍. ലോകയിലെ അടുത്ത ഭാഗങ്ങളില്‍ കാമിയോ റോളില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് വരാന്‍ ചാന്‍സ് ഉണ്ടോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്. ‘തീര്‍ച്ചയായും അത്തരത്തില്‍ പ്ലാനുകളുണ്ട്’ എന്നാണ് ദുല്‍ഖറിന്റെ മറുപടി. അതേസമയം ‘ലോക ചാപ്റ്റര്‍ 1: ചന്ദ്ര’യിലെ മമ്മൂട്ടിയുടെ കാമിയോ തന്നെ തങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ച് എടുത്തതാണ് എന്നും ദുല്‍ഖര്‍ പറഞ്ഞു.

’14 വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കില്‍ ഒരു മകന്‍ എന്നതിനേക്കാള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അത് ഞാന്‍ അദ്ധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്‌നിക്കല്‍ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോര്‍ട്ട് ആയിട്ട് കൂടെ ഉണ്ടാകും” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയിരുന്നു. എന്നാല്‍ മുഖം കാണിക്കാത്ത ഈ റോളിന് ഒരു ഡയലോഗ് മാത്രമാണുണ്ടായിരുന്നത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്.

Share this news

Leave a Reply